അന്തരിച്ച കന്നഡ നടന് ചിരഞ്ജീവി സാര്‍ജയ്ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന് കിച്ച സുദീപ്. കന്നഡ ചലച്ചിത്ര മേഖലയില്‍ മയക്കുമരുന്ന് ഉപയോഗവും വിതരണവും വ്യാപകമാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.
മേഘ്നയുടെ വീട്ടിലും കൊറോണ; ധ്രുവിനും ഭാര്യക്കും രോഗം സ്ഥിരീകരിച്ചു!!
ഇതിനു പിന്നാലെ, അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ഉള്‍പ്പടെ കന്നഡ ചലച്ചിത്ര മേഖലയിലെ 15ലധികം പേര് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വ്യക്തമാക്കി സംവിധായകന് ഇന്ദ്രജിത്ത് ലങ്കേഷ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്ന് അദ്ദേഹത്തെ ബാംഗ്ലൂര്‍ പോലീസ് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
ചീരു.. എന്റെ പുഞ്ചിരിയുടെ കാരണം നീ മാത്രമാണ്: മേഘ്ന
വീഡിയോകളും ചിത്രങ്ങളുമടങ്ങിയ തെളിവുകള്‍ അദ്ദേഹം പോലീസിനു കൈമാറി. ഇതിനു പിന്നാലെയാണ് ചിരഞ്ജീവി സാര്‍ജയ്ക്ക് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കിച്ച സുദീപ് പ്രതികരിച്ചിരിക്കുന്നത്.
ചിരു, എന്നെ തനിച്ചാക്കി പോകാന്‍ നിനക്ക് പറ്റുമോ? -ഹൃദയം പൊട്ടുന്ന കുറിപ്പുമായി മേഘ്ന
ചിരഞ്ജീവി നമ്മളെ വിട്ടുപിരിഞ്ഞിട്ട് ഏതാനം മാസങ്ങള്‍ മാത്രമേ ആകുന്നുള്ളൂവെന്നും അദ്ദേഹം തനിക്ക് സഹോദരനെപോലെയാണെന്നും കിച്ച സുദീപ് പറഞ്ഞു. ചിരഞ്ജീവിയുടെ ഭാര്യ മേഘ്നയും സഹോദരന് ധ്രുവും നമ്മള്‍ക്കൊപ്പം ഇപ്പോഴുമുണ്ടെന്നും ആ ദുഖത്തില്‍ നിന്നും കരകയറിയിട്ടില്ലാത്ത അവരെ ഇനിയും വേദനിപ്പിക്കരുതെന്നും കിച്ച സുദീപ് പറഞ്ഞു.
ചീരു ഇനി വരില്ല; ചേട്ടന്റെ ശബ്ദമാവാൻ ധ്രുവ ഒരുങ്ങുന്നു...
അനാവശ്യമായ വിവാദങ്ങളിലേക്ക് ചിരഞ്ജീവിയുടെ പേര് വലിച്ചിഴച്ച് ആ കുടുംബത്തെ ഇനിയും വേദനിപ്പിക്കരുതെന്നു പറഞ്ഞ കിച്ച സുദീപ് അറിയാത്ത കാര്യങ്ങളെകുറിച്ച് പ്രതികരിക്കില്ലെന്നും വ്യക്തമാക്കി. കന്നഡ സിനിമ വളരെ വലുതാണ്. കുറച്ചാളുകളുടെ മോശം പ്രവൃത്തിയ്ക്ക് മൊത്തം ഇന്‍ഡസ്ട്രിയെ പഴി ചാരരുത്. -അദ്ദേഹം കൂട്ടിചേര്‍ത്തു.